നിയമസഭ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.67 കോടി വോട്ടര്‍മാരുണ്ട്. 5,79,033 പേരെ പുതിയതായി ചേര്‍ത്തു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ പട്ടിക ലഭ്യമാണ്.

സ്ത്രീ വോട്ടര്‍മാരാണ് കൂടുതലുള്ളത്. 1.37 ലക്ഷം സ്ത്രീവോട്ടര്‍മാരാണ് പട്ടികയിലുള്ളത്. 1.29 ലക്ഷം പുരുഷ വോട്ടര്‍മാരും 221 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും പട്ടികയിലുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലും കുറവ് വയനാട് ജില്ലയിലുമാണ്.

ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇനിയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. നാമനിര്‍ദേശ പട്ടിക പിന്‍വലിക്കുന്നതിന് 10 ദിവസം മുന്‍പ് വരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാം. ഇത് പിന്നീട് സപ്ലിമെന്ററി ലിസ്റ്റായി ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിക്കും.

Story Highlights – Assembly elections; The final voters list published

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top