ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ 7-ാം വാർഡിലെ തെരഞ്ഞെടുപ്പ് ആരംഭിച്ചു

സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ചിരുന്ന മാവേലിക്കര ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ 7-ാം വാർഡിലെ തെരഞ്ഞെടുപ്പ് ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രചരണ സമാപന ദിവസമാണ് എൽഡിഎഫ് സ്ഥാനാർത്ഥി മഹാദേവൻ പിള്ള കുഴഞ്ഞ് വീണ് മരിച്ചത്.

മഹാദേവൻ പിളളയുടെ മകനും ഡിബൈഎഫ്‌ഐനേതാവുമായ രോഹിത്ത് എം.പിള്ളയാണ് ഇത്തവണ എൽഡിഫ് സ്ഥാനാർത്ഥി. യുഡിഎഫിനായി കെ.വർഗീസും എൻഡിഎ സ്ഥാനാർത്ഥിയായി എസ് മഹേഷനുമാണ് ജനവിധി തേടുന്നത്. ചെട്ടികുളങ്ങര എൻഎസ്എസ് കരയോഗ മന്ദിരത്തിൽ രാവിലെ 7 ന് തെരഞ്ഞെടുപ്പ് ആരംഭിക്കും. 1200 വോട്ടർമാരാണ് ഈ വാർഡിൽ ഉള്ളത്.

Story Highlights – Elections have started in the 7th ward of Chettikulangara Grama Panchayat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top