കാസർഗോഡ് വൻ സ്വർണവേട്ട; രണ്ട് കർണാടക സ്വദേശികൾ പിടിയിൽ

കാസർഗോഡ് വൻ സ്വർണവേട്ട. രണ്ട് കോടിയോളം രൂപ വിലവരുന്ന നാല് കിലോഗ്രാം സ്വർണവുമായി രണ്ട് കർണാടക സ്വദേശികൾ പിടിയിലായി. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
കോഴിക്കോട് നിന്ന് വരികയായിരുന്ന കർണാടക രജിസ്ട്രേഷൻ കാറിൽ പിൻ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കട്ടകളാക്കി കടത്താനായിരുന്നു ശ്രമം. പള്ളിക്കര ടോൾ ഗേറ്റിന് സമീപത്ത് നിന്നാണ് അസിസ്റ്റൻ്റ് കമ്മീഷണർ ഇ വികാസിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്വർണം പിടികൂടിയത്. പിടികൂടിയ നാല് കിലോഗ്രാം സ്വർണത്തിന് രണ്ട് കോടിയോളം രൂപ വില വരും. കർണാടക ബൽഗാം സ്വദേശികളായ
തുഷാർ, ജ്യോതിറാം എന്നിവരാണ് കസ്റ്റംസിൻ്റെ പിടിയിലായത്.
കഴിഞ്ഞ വർഷം ഫെബ്രുവരി നാലിന് പതിനഞ്ചര കിലോഗ്രാം സ്വർണം കാസർഗോഡ് കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സംഭവുമായി ഇതിന് ബന്ധമുണ്ടോ എന്നതുൾപ്പെടെ വിശദമായി അന്വേഷിക്കുമെന്ന് അസിസ്റ്റൻ്റ് കമ്മീഷണർ വ്യക്തമാക്കി. സമീപ കാലത്തുണ്ടായ ജില്ലയിലെ രണ്ടാമത്തെ വലിയ സ്വർണ വേട്ടയാണിത്. തുടർ ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് കസ്റ്റംസിൻ്റെ തീരുമാനം.
Story Highlights – Massive gold hunt in kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here