പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; നാലാം പ്രതി വിജിത് വിജയൻ അറസ്റ്റിൽ

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വയനാട് സ്വദേശി വിജിത് വിജയൻ ആണ് അറസ്റ്റിലായത്. വയനാട്ടിൽ നിന്ന് കൊച്ചി എൻ‌ഐഎ യൂണിറ്റാണ് വിജിത്തിനെ അറസ്റ്റ് ചെയ്തത്.

പന്തീരാങ്കാവ് കേസിലെ നാലാം പ്രതിയാണ് വിജിത് വിജയന്‍. അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുമായി ബന്ധമുള്ളയാളാണ് വിജിത്. അലനെയും താഹയെയും മാവോയിസ്റ്റ് സംഘടനയിൽ ചേർത്തത് ഇയാളാണെന്ന് എന്‍ഐഎ ആരോപിക്കുന്നു. വയനാട് സ്വദേശിയായ വിജിത്തിനെ എന്‍ഐഎ നേരത്തെ ചോദ്യം ചെയ്തിരുന്നു.

Story Highlights – Pantheerankavu maoist case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top