സെമി ഹൈ സ്പീഡ് റെയിലിന് എതിരെ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കും

Kerala Legislative Assembly 1

സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതിക്ക് എതിരെ പ്രതിപക്ഷം രംഗത്ത്. അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കും. മോന്‍സ് ജോസഫ് എംഎല്‍എയാണ് നോട്ടിസ് നല്‍കുക. പദ്ധതി അശാസ്ത്രീയവും ജനദ്രോഹപരവുമാണെന്നാണ് പ്രതിപക്ഷ നിലപാട്. കെ റെയില്‍ പദ്ധതി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും പ്രതിപക്ഷം.

അതിന് മുന്‍പ് തന്നെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെയുള്ള പ്രമേയം സഭ ചര്‍ച്ച ചെയ്യും. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ 10 മണിക്ക് സഭ നോട്ടിസ് പരിഗണിക്കും.

Read Also : കര്‍ഷക നേതാവിന് നോട്ടിസ് നല്‍കി എന്‍ഐഎ

സ്വര്‍ണക്കടത്ത് രാജ്യദ്രോഹ പരവും ഗുരുതരവുമായ കേസാണെന്ന് പ്രമേയ നോട്ടിസില്‍ പറയുന്നു. പ്രതികളുമായി സ്പീക്കര്‍ക്ക് വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവുമാണുള്ളത്. പ്രതിയുടെ വര്‍ക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തില്‍ സ്പീക്കര്‍ സംബന്ധിച്ചു. മുന്‍പ് ഒരു സ്പീക്കര്‍ക്കും എതിരെ ഇത്തരം ആരോപണം ഉയര്‍ന്ന് വന്നിട്ടില്ല. ഇത് സഭയുടെ അന്തസിന് ചേരാത്തതാണ്. എം ഉമ്മര്‍ എംഎല്‍എയാണ് സ്പീക്കര്‍ക്ക് എതിരയായ പ്രമേയം അവതരിപ്പിക്കുക. നോട്ടിസ് പരിഗണിക്കുമ്പോള്‍ സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറും. ഡെപ്യൂട്ടി സ്പീക്കറാകും സ്പീക്കര്‍ക്കെതിരായ നോട്ടിസ് പരിഗണിക്കുമ്പോള്‍ സഭ നിയന്ത്രിക്കുക.

Story Highlights – semi speed railway project

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top