കുട്ടികളെ കായിക രംഗത്തേക്ക് ഉയര്‍ത്തുന്നതിനായി ‘പ്ലേ ഫോര്‍ ഹെല്‍ത്ത്’ പദ്ധതി

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി കായികരംഗത്ത് മികവിലേക്ക് ഉയര്‍ത്താന്‍ സ്‌കൂളുകള്‍ വഴി നടപ്പാക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി ആരംഭിച്ചു. സിഡ്കോയുടെ സാങ്കേതിക സഹകരണത്തോടു കൂടി 25 സ്‌കൂളുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. കുട്ടികളില്‍ കായികവും, മാനസികവുമായ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കി താല്‍പര്യമുള്ള കായിക വിനോദങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കായിക വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

വിനോദത്തിലൂടെ കുട്ടികളില്‍ ആരോഗ്യപൂര്‍ണമായ ജീവിത ശൈലി വളര്‍ത്തിയെടുക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പ്രൊഫഷണല്‍ രീതിയില്‍ ഇന്‍ഡോറിലും ഔട്ട്‌ഡോറിലും കായികോപകരണങ്ങള്‍ സജ്ജീകരിച്ചാണ് പദ്ധതി.

നട്ടെല്ലിനും, പേശികള്‍ക്കും, ശരീരത്തിലെ ബാലന്‍സിങ്ങിനും ഉത്തേജനവും ആരോഗ്യവും കുട്ടികളറിയാതെ തന്നെ പ്രദാനം ചെയ്യുന്ന സ്പൈറല്‍ ബംബി സ്ലൈഡര്‍, കൈ കാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആര്‍ ആന്‍ഡ് എച്ച് പാര്‍ക് എന്നീ ഉപകരണങ്ങളാണ് ഔട്ട്ഡോറില്‍ സ്ഥാപിച്ചിരിക്കുന്നത്. കായിക അഭിരുചി വര്‍ധിപ്പിച്ച് കഴിവ് കണ്ടെത്താനായി ബാസ്‌ക്കറ്റ്ബോള്‍ അറ്റംപ്റ്റര്‍, ഫുട്ബോള്‍ ട്രെയിനര്‍, ശരീരത്തിന് ഉറപ്പും വഴക്കവും പ്രാധാന്യം ചെയ്ത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ബാലന്‍സിംഗ് വാക്ക് തുടങ്ങിയവയാണ് ഇന്‍ഡോറായി സജ്ജമാക്കിയത്.

ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കഠിനംകുളം, ഗവണ്‍മെന്റ് ഗോപിക സദനം എല്‍പി സ്‌കൂള്‍ പേരൂര്‍, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ആറാംപുന്ന, ഗവണ്‍മെന്റ് എല്‍വി എല്‍പി സ്‌കൂള്‍ കുന്നന്താനം, ഗവണ്‍മെന്റ് എച്ച്എസ്എസ് നെടുങ്കുന്നം, ഗവണ്‍മെന്റ് യുപി സ്‌കൂള്‍ നങ്ങ്യാര്‍കുളങ്ങര, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്പലപ്പുഴ, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ പെരുനീര്‍മംഗലം, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ചക്കരകുളം, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ മട്ടത്തൂര്‍, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ മുക്കാട്ടുകര, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ പുതുക്കോട്, ഗവണ്‍മെന്റ് ഫിഷറീസ് എല്‍പി സ്‌കൂള്‍ വെളിയങ്കോട്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ എടപ്പാള്‍, ജിഎംയുപി സ്‌കൂള്‍ അരീക്കോട്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കല്ലുപാടി, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ വടക്കുമ്പാട്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കണ്ണവം, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ മുഴപ്പിലങ്ങാട്, ഗവണ്‍മെന്റ് മിക്സഡ് യുപി സ്‌കൂള്‍ തളാപ്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കീക്കാംകോട്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കുളത്തൂര്‍, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കണ്ടങ്ങോട്, ഗവണ്‍മെന്റ് വിജെബിഎസ് തൃപ്പൂണിത്തറ, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കല്ലാര്‍ തുടങ്ങിയ 25 സ്‌കൂളുകളിലാണ് പദ്ധതി.

Story Highlights – Play for Health’ project for childrens

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top