ഓർ‌ഡർ‌ ചെയ്ത ഭക്ഷണവുമായി വീട്ടുപടിക്കൽ എത്തി; കാൻസൽ ചെയ്ത് സ്വയം കഴിച്ച് ഡെലിവറി ഏജന്റ്; വൈറലായി വിഡിയോ

ഓർഡർ ചെയ്ത ഭക്ഷണം കാൻസൽ ചെയ്ത് സ്വയം കഴിക്കുന്ന ഡെലിവറി ഏജന്റിന്റെ ദൃശ്യങ്ങൾ വൈറലായി. ലണ്ടനിലാണ് സംഭവം. മക്ഡൊണാൾഡിൽ നിന്നാണ് ഉപഭോക്താവ് ഭക്ഷണം ഓർഡർ ചെയ്തത്. ഇവർ തന്നെയാണ് വിഡിയോ പകർത്തി പങ്കുവച്ചത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ബർ​ഗറാണ് ഉപഭോക്താവ് ഓർഡർ ചെയ്തത്. എന്നാൽ വീട്ടുപടിക്കലെത്തിയ ഡെലിവറി ഏജന്റ് ഓര്‍ഡര്‍ കാൻസൽ ചെയ്യുകയും അവിടെയിരുന്നു കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയുമായിരുന്നു.

ഭക്ഷണം ഓർഡർ ചെയ്ത ആളും അയാളുടെ സഹോദരിയും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. യുവതി തന്റെ ജനാലയിലൂടെ പകര്‍ത്തിയ ദൃശ്യം ട്വിറ്ററിൽ പങ്കുവയ്ക്കുകയും ഇത് പിന്നീട് വൈറലാകുകയുമായിരുന്നു. സംഭവത്തിൽ ഉപഭോക്താവ് പരാതി നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top