ചർച്ചയ്ക്ക് വരികയായിരുന്ന കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം

Attack vehicle farmer leaders

കേന്ദ്രസർക്കാരുമായുള്ള ചർച്ചയ്ക്ക് വരികയായിരുന്ന കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. ഭാരതീയ കിസാൻ മഹാസഭ നേതാവ് റുൽദു സിംഗ് മൻസ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കാർ തടഞ്ഞ ഡൽഹി പൊലീസ് സംഘവുമായി സംസാരിച്ചു കൊണ്ട് നിൽക്കവേ പിൻവശത്തെ ചില്ലു തകർത്തെന്ന് കർഷക നേതാക്കൾ ആരോപിച്ചു. കേന്ദ്രസർക്കാരിന് മുന്നിൽ വിഷയം ഉന്നയിക്കുമെന്ന് കർഷക നേതാക്കൾ 24നോട് പറഞ്ഞു.

Read Also : കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള പതിനൊന്നാം വട്ട ചർച്ച ഇന്ന്

കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള പതിനൊന്നാം വട്ട ചർച്ചയാണ് ഇന്ന് നടക്കുക. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡൽഹി വിഗ്യാൻ ഭവനിലാണ് നിർണായക ചർച്ച തീരുമാനിച്ചിരുന്നത്. കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം ഇന്നലെ രാത്രി കർഷക സംഘടനകൾ തള്ളിയിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയ്ക്കുള്ളിൽ തന്നെ ട്രാക്ടർ പരേഡ് നടത്തുമെന്നും വ്യക്തമാക്കി. അതേസമയം, ഡൽഹി അതിർത്തികളിലെ പ്രക്ഷോഭം അൻപത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു.

Story Highlights – Attack on vehicle farmer leaders travelling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top