ഉടമയ്ക്കായി ഒരാഴ്ച ആശുപത്രിക്ക് മുന്നില്‍ കാത്തിരുന്ന നായ; പിന്നീട് കണ്ടുമുട്ടിയപ്പോള്‍; വൈറല്‍ വിഡിയോ

വളര്‍ത്തു മൃഗങ്ങളുടെ സ്‌നേഹം നിരവധി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പ്രത്യേകിച്ചും ശ്വാന വര്‍ഗം മനുഷ്യരോട് വളരെയധികം വിശ്വാസ്തതയും ഇഷ്ടവും സൂക്ഷിക്കുന്നു. ഉടമ ചികിത്സയ്ക്കായി കഴിയുന്ന ആശുപത്രിക്ക് മുന്നില്‍ കാത്തിരുന്ന നായയുടെ കഥയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.
തുര്‍ക്കിയില്‍ നിന്നാണ് മനസിനെ സന്തോഷിപ്പിക്കുന്ന ഈ വാര്‍ത്ത വരുന്നത്. ട്രാബ്‌സോണിലെ ബോണ്‍കക്ക് എന്ന പെണ്‍നായ ആണ് തന്റെ 68 കാരന്‍ ഉടമയ്ക്കായി ആശുപത്രിയില്‍ ഒരാഴ്ചയോളം കാത്തിരുന്നത്. നായയുടെ കാത്തിരിപ്പിന്റെയും ഉടമയെ കാണുമ്പോഴുണ്ടാകുന്ന സന്തോഷത്തിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Read Also : ഓർഡർ ചെയ്ത ഭക്ഷണവുമായി വീട്ടുപടിക്കൽ എത്തി; കാൻസൽ ചെയ്ത് സ്വയം കഴിച്ച് ഡെലിവറി ഏജന്റ്; വൈറലായി വിഡിയോ
ഈ മാസം 14നാണ് ബോണ്‍കക്കിന്റെ ഉടമ സെമല്‍ സെന്‍ടര്‍ക്കിനെ തലച്ചോറിലെ തകരാറിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. അദ്ദേഹത്തെ കൊണ്ടുപോയ ആംബുലന്‍സിനെ പിന്തുടര്‍ന്നു വന്ന സ്‌നേഹ സമ്പന്നയായ നായ പിന്നീട് ആ കാത്തിരിക്കല്‍ തുടര്‍ന്നു. എല്ലാ ദിവസവും ബോണ്‍കക്ക് ആശുപത്രിക്ക് മുന്നിലുണ്ടാകും. പിന്നീട് ആശുപത്രിയിലെ ആളുകള്‍ ഇവള്‍ക്ക് ഭക്ഷണവും നല്‍കാന്‍ തുടങ്ങി.
ഉടമയുടെ മകള്‍ പല പ്രാവശ്യം വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും ബോണ്‍കക്ക് ആശുപത്രിയിലേക്ക് തിരിച്ചെത്തി. ഉപദ്രവകാരിയല്ലാത്ത നായയും, ഉടമയും തമ്മിലുള്ള ബന്ധം അറിഞ്ഞ ആളുകളില്‍ സന്തോഷം നിറഞ്ഞെന്ന് ആശുപത്രി അധികൃതര്‍ തദ്ദേശ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് സെന്‍ടര്‍ക്ക് ആശുപത്രിയില്‍ നിന്ന് വിട്ടപ്പോഴാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. ആ നിമിഷങ്ങള്‍ കാണുന്ന എല്ലാവരിലും ആനന്ദമുണ്ടാക്കും.
Ever since her beloved owner was hospitalized, this dog walks to the hospital every day and sits outside, waiting to see him ? pic.twitter.com/0erjUUH45w
— CBS News (@CBSNews) January 21, 2021
Story Highlights – viral video, dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here