സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് കൂടിയത്. പുതുവർഷത്തിൽ അഞ്ചാം തവണയാണ് ഇന്ധന വില ഉയരുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ് വില. മുൻപ് ഈ മാസം 19നായിരുന്നു ഇന്ധന വില ഉയർന്നത്.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതാണ് രാജ്യത്ത് എണ്ണ വിലവർധിക്കാൻ കാരണമായത്.

Story Highlights – Fuel prices rise again in the state

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top