ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ജഡേജ പുറത്ത്

Jadeja out Test England

ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരുക്കേറ്റ് പുറത്തായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമാവും. ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനിടെയാണ് സെലക്ഷൻ കമ്മറ്റി ഇക്കാര്യം അറിയിച്ചത്. സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ തള്ളവിരലിനു പരുക്കേറ്റ ജഡേജ നാലാം ടെസ്റ്റ് കളിച്ചിരുന്നില്ല. പരുക്ക് ഭേദമാവാൻ 6 ആഴ്ച വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

Read Also : സ്റ്റോക്സും ആർച്ചറും തിരികെ എത്തി; ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ജഡേജയ്ക്കു പകരം അക്സർ പട്ടേലാണ് ഇംഗ്ലണ്ടിനെതിരായ ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. 39 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 35.42 ബാറ്റിംഗ് ശരാശരിയും 27.32 ബൗളിംഗ് ശരാശരിയുമാണ് അക്സറിന് ഉള്ളത്. ഇന്ത്യക്കായി 38 ഏകദിനങ്ങളിലും 11 ടി-20കളിലും അക്സർ പട്ടേൽ കളിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിൽ പറ്റേണിറ്റി അവധിയിലായിരുന്ന ക്യാപ്റ്റൻ വിരാട് കോലി തിരികെ എത്തി. ഇതോടെ സ്റ്റാൻഡ് ബൈ ക്യാപ്റ്റനായിരുന്ന അജിങ്ക്യ രഹാനെ വൈസ് ക്യാപ്റ്റൻ റോളിലേക്ക് മാറി. ഓസീസിനെതിരെ അരങ്ങേറിയ തമിഴ്നാട് പേസർ ടി നടരാജന് സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയക്കെതിരെ കളിച്ച നവദീപ് സെയ്നി, പൃഥ്വി ഷാ എന്നിവരും ടീമിൽ ഇടം നേടിയില്ല. ഹർദ്ദിക് പാണ്ഡ്യ ടീമിൽ തിരികെ എത്തി. അക്സർ പട്ടേലാണ് ടീമിലെ പുതുമുഖം.

ഫെബ്രുവരി അഞ്ചിനാണ് പരമ്പര ആരംഭിക്കുക. ആദ്യ രണ്ട് മത്സരങ്ങൾ ചെന്നൈയിലും അവസാന രണ്ട് മത്സരങ്ങൾ അഹ്മദാബാദിലും നടക്കും.

Story Highlights – Ravindra Jadeja Ruled Out Of The Entire Test Series Against England

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top