ഒടുവിൽ സോണിയ ഗാന്ധി ഇടപെട്ടു; കേന്ദ്ര നേതാക്കളുമായി ചർച്ചയ്ക്ക് കെ.വി തോമസ്

കെ. വി തോമസിനെ അനുനയിപ്പിക്കാൻ ഒടുവിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടു. സോണിയ ഗാന്ധി തന്നെ ഫോണിൽ ബന്ധപ്പെട്ടുവെന്ന് കെ. വി തോമസ് പറഞ്ഞു. തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര നേതാക്കളെ കാണാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. സോണിയ ഗാന്ധി ഒരു കാര്യം ആവശ്യപ്പെട്ടാൽ നിരസിക്കാനാകില്ലെന്നും കെ. വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് കുറേ കാര്യങ്ങൾ കേന്ദ്ര നേതാക്കളുമായി സംസാരിക്കാനുണ്ടെന്ന് കെ. വി തോമസ് പറഞ്ഞു. ധാരാളം വൈകാരിക പ്രശ്നങ്ങളുണ്ട്. താൻ പലതവണ അപമാനിതനാകുകയും തിരസ്കരിക്കപ്പെടുകയും ചെയ്തു. തനിക്ക് ഒരു വാഗ്ദാനവും ഈ ഘട്ടത്തിൽ പാർട്ടി നൽകിയിട്ടില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായും ഫോണിൽ സംസാരിച്ചെന്നും കെ. വി തോമസ് പറഞ്ഞു.
Story Highlights – Sonia gandhi, K V Thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here