നടിയെ ആക്രമിച്ച കേസ്; വിപിൻലാൽ ഹാജരായില്ല

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻലാൽ കോടതിയിൽ ഹാജരായില്ല. അതേസമയം, വാറണ്ട് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച കാര്യം വിചാരണ കോടതിയെ അറിയിച്ചു.

കേസിൽ മാപ്പു സാക്ഷിയായിരിക്കെ ജാമ്യം ലഭിക്കാതെ ജയിൽ മോചിതനായതിനെ തുടർന്നാണ് ഇന്ന് കേടതിയിൽ ഹാജരാകുവാൻ വിപിൻ ലാലിനോട് കോടതി നിർദേശിച്ചിരുന്നത്.

അതേസമയം, ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. കേസിൽ മാപ്പു സാക്ഷിയാവാൻ തയാറാണെന്ന് കാണിച്ച് പത്താം പ്രതി വിഷ്ണു നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

Story Highlights – Case of assault on actress; Vipinlal was not present

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top