Advertisement

പുതിയ നിർദേശമുണ്ടെങ്കിൽ അറിയിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിൽ കർഷക സംഘടനകൾ യോഗം ചേരുന്നു

January 23, 2021
Google News 3 minutes Read

പുതിയ നിർദേശമുണ്ടെങ്കിൽ അറിയിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിൽ കർഷക സംഘടനകൾ യോഗം ചേരുന്നു. പഞ്ചാബിലെ കർഷക സംഘടനകളാണ് യോഗം ചേരുന്നത്. കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന നിർദേശം പുനഃപരിശോധിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യവും ചർച്ച ചെയ്യുന്നു.

അതേസമയം, അതിശൈത്യം കാരണം സിംഗുവിൽ ഒരു കർഷകൻ കൂടി മരിച്ചു. അമൃത്സർ സ്വദേശി രത്തൻ സിംഗാണ് മരിച്ചത്. ഇതോടെ, പ്രക്ഷോഭത്തിനിടെ ആകെ മരിച്ചവരുടെ എണ്ണം 145 ആയി.

എന്നാൽ, കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള പതിനൊന്നാം വട്ട ചർച്ച, അടുത്ത യോഗതീയതി പോലും നിശ്ചയിക്കാതെ അലസിപിരിഞ്ഞു. കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന നിർദേശം തള്ളിയത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ കർഷക സംഘടനകളോട് ആവശ്യപ്പെട്ടു. കേന്ദ്രം മുന്നോട്ടുവച്ചതിനേക്കാൾ മികച്ച നിർദേശമുണ്ടെങ്കിൽ അക്കാര്യവും സംഘടനകൾക്ക് അറിയിക്കാമെന്ന് വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡുമായി മുന്നോട്ടുപോകുമെന്ന് കർഷക നേതാക്കൾ പ്രതികരിച്ചു.

Story Highlights – Farmers’ organizations are joining the meeting on the central government’s suggestion to inform if there is a new proposal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here