സർക്കാറിനെതിരെ രൂക്ഷ വിമർശനം;എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ദേശീയ അധ്യക്ഷന് കത്തയച്ചു

സർക്കാറിനെതിരെ എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ദേശീയ അധ്യക്ഷൻ ശരത് പവാറിന് കത്തയച്ചു. സംസ്ഥാനം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിന്റേയും റിവേഴ്‌സ് ഹവാലയുടേയും കേന്ദ്രമാണെന്നും എൻസിപി കത്തിൽ വ്യക്തമാക്കി.

അതേസമയം,ഫെബ്രുവരി അവസാനം 6 മന്ത്രിമാരേയും സ്പീക്കറേയും ഇ.ഡി ചോദ്യം ചെയ്യും. എഡിഎഫിൽ തുടരുന്നത് എൻസിപിയ്ക്ക് ദോഷം ചെയ്യും. മന്ത്രി എ.കെ ശശീന്ദ്രൻ പാർട്ടി വിരുദ്ധ നടപടി സ്വീകരിച്ചതായും സംസ്ഥാന ജനറൽ സെക്രട്ടറി ദേശീയ അധ്യക്ഷൻ ശരത് പവാറിന് കത്തയച്ച കത്തിൽ വ്യക്തമാക്കുന്നു.

Story Highlights – NCP state general secretary sends letter to national president

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top