Advertisement

കടയ്ക്കാവൂര്‍ പോക്‌സോ കേസ് കെട്ടിച്ചമച്ചതെന്ന ആരോപണം തള്ളി പിതാവ്

January 24, 2021
Google News 1 minute Read
kadakkavur pocso case

തിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്‌സോ കേസ് താനും രണ്ടാം ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്ന ആരോപണം തള്ളി കുട്ടിയുടെ പിതാവ് രംഗത്ത്. മകനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സത്യം പുറത്ത് കൊണ്ടുവരാനാണ് നിയമ പോരാട്ടം നടത്തുന്നതെന്നും പിതാവ്.

Read Also : കടയ്ക്കാവൂര്‍ പോക്‌സോ കേസ്; കുട്ടിയുടെ അമ്മ നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അതേസമയം പോക്‌സോ കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതിയായ അമ്മ പറഞ്ഞു. കേസ് ഭര്‍ത്താവും രണ്ടാം ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ്. മകനെ ഭീഷണിപ്പെടുത്തി പരാതി നല്‍കിയതാണെന്നും അമ്മ വ്യക്തമാക്കി. മകന് മരുന്നുകള്‍ നല്‍കിയിരുന്നവെന്ന പൊലീസ് വാദം അമ്മ നിഷേധിച്ചു.

ഹൈകോടതി കേസില്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അമ്മ ഇന്നലെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നായിരുന്നു അമ്മയുടെ വിശദീകരണം. കുടുംബ കോടതിയില്‍ ഭര്‍ത്താവിനെതിരെ കേസ് നല്‍കിയതും തന്നോടൊപ്പമുള്ള മകനെ വിട്ടുകൊടുക്കാത്തതുമാണ് വൈരാഗ്യത്തിന് കാരണം. മകനെ ഭീഷണിപ്പെടുത്തിയാണ് തനിക്കെതിരെ പരാതി നല്‍കിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള കണ്ടെത്തലുകളും അമ്മ നിഷേധിച്ചു.

Story Highlights – kadakkavur pocso case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here