ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം; ഒഴിവാക്കിയ മന്ത്രിമാരേയും എംപിമാരേയും ഉള്‍പ്പെടുത്തി കേന്ദ്രം

ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിവാദങ്ങള്‍ ഒഴിയുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പേരുകളില്‍ നിന്ന് ഒഴിവാക്കിയ മന്ത്രിമാരേയും എംപിമാരേയും കേന്ദ്രം ഉള്‍പ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി പൊതുമരാമത്ത് സെക്രട്ടറി അയച്ച കത്തിനുള്ള മറുപടിയിലാണ് മന്ത്രിമാരേയും എംപിമാരേയും ഉള്‍പ്പെടുത്തി കൊണ്ടുള്ള അറിയിപ്പ് ലഭിച്ചത്. നേരത്തെ ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ മാസം 28 നാണ് ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം.
Story Highlights – alappuzha byepass, inaguration
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News