ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ചിനൊരുങ്ങി കർഷക സംഘടനകൾ

ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർ‌ച്ചിനൊരുങ്ങി കർഷക സംഘടനകൾ. വിവിധയിടങ്ങളിൽ നിന്ന് കാൽനടയായി പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. കർഷക സംഘനകൾ അറിയിച്ചതാണ് ഇക്കാര്യം.

അതേസമയം, കർഷക സമരത്തിന്റെ ഭാഗമായുള്ള ട്രാക്ടർ റാലി നാളെ നടക്കാനിരിക്കെ ഡൽഹി അതിർത്തികളിലേക്ക് കർഷകരുടെ പ്രവാഹമാണ്. സിം​ഗു, തിക്രി, ഗാസിപൂർ അതിർത്തികളിൽ ആയിരക്കണക്കിന് ട്രാക്ടറുകളാണ് എത്തിയത്. റാലി തടയാനുള്ള യുപി സർക്കാറിന്റെ നീക്കം വിവാദമായി.

Story Highlights – Farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top