വീട്ടിൽ മദ്യം സൂക്ഷിക്കാൻ ലൈസൻസ്; പുതിയ നിയമവുമായി യുപി

license UP liquor home

വീട്ടിൽ മദ്യം സൂക്ഷിക്കാൻ ലൈസൻസ് ആവശ്യമെന്ന നിയമവുമായി ഉത്തർപ്രദേശ്. ജില്ലാ കളക്ടർമാരിൽ നിന്ന് ലൈസൻസ് എടുത്തെങ്കിൽ മാത്രമേ ഇനി സംസ്ഥാനത്ത് വീടുകളിൽ മദ്യം സൂക്ഷിക്കാൻ അനുവദിക്കുകയുള്ളൂ. ഒരു വർഷമാണ് ലൈസൻസിൻ്റെ കാലാവധി. ഒരു വർഷം കഴിഞ്ഞാൽ ലൈസൻസ് പുതുക്കണം.

ഒരാൾക്ക് 6 ലിറ്റർ മദ്യം വരെ ലൈസൻസില്ലാതെ വീട്ടിൽ സൂക്ഷിക്കാം. ഇതിൽ കൂടുതൽ വേണമെങ്കിലാണ് ലൈസൻസ് എടുക്കേണ്ടത്. 12000 രൂപയാണ് ലൈസൻസിൻ്റെ വാർഷിക ഫീ. 51000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും അടയ്ക്കണം. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് മദ്യശാലകൾ തുറക്കുക.

Story Highlights – need license in UP to keep liquor at home

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top