സോളാർ കേസ് സിബിഐയ്ക്ക് വിട്ട തീരുമാനം എൽഡിഎഫിന് തിരിച്ചടിയാകും; അറസ്റ്റിനെ ഭയമില്ല; മനസ് തുറന്ന് ഉമ്മൻചാണ്ടി

സോളാർ പീഡന പരാതികൾ സിബിഐയ്ക്ക് വിട്ട സർക്കാർ നടപടിയിൽ മനസ് തുറന്ന് ഉമ്മൻചാണ്ടി. സിബിഐ അന്വേഷണത്തേക്കാൾ ക്രൈംബ്രാഞ്ച് അന്വേഷണമായിരുന്നില്ലേ നല്ലതെന്ന് ഉമ്മൻചാണ്ടി ചോദിച്ചു. പരാതിക്കാരിയിൽ നിന്ന് സർക്കാർ പരാതി എഴുതി വാങ്ങുകയായിരുന്നു. കേസ് സിബിഐയ്ക്ക് വിട്ട തീരുമാനം എൽഡിഎഫിന് തിരിച്ചടിയാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ട്വന്റിഫോറിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ട് രണ്ട് വർഷം കഴിഞ്ഞു. തെളിവിന്റെ തരിമ്പുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കുമായിരുന്നു. തെറ്റ് ചെയ്യാത്തതിനാൽ ഭയമില്ല. അറസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്യൂ എന്ന തന്റേടമുണ്ട്. ബിജു രാധാകൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ താനായിട്ട് പുറത്തുപറയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമോ എന്ന കാര്യം പറയാനാകില്ല. അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
Story Highlights – Oommen chandy, Solar case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here