ഫൗജി ഗൂഗിൾ പ്ലേ സ്റ്റോറിൽ റിലീസായി; ആദ്യ ഘട്ടത്തിൽ മികച്ച പ്രതികരണം

FAU-G google play store

പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജി ഗൂഗിൾ പ്ലേ സ്റ്റോറിൽ റിലീസ് ചെയ്തു. ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണമാണ് ഗെയിമിനു ലഭിക്കുന്നത്. 460 മെഗാബൈറ്റ് സൈസിലുള്ള ഗെയിമിൻ്റെ ഇപ്പോഴത്തെ റേറ്റിംഗ് 4.6 ആണ്. എത്ര ഡൗൺലോഡുകൾ ആയി എന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, 60000നു മുകളിൽ ഉപഭോക്താക്കൾ ഗെയിം റേറ്റ് ചെയ്തിട്ടുണ്ട്.

വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പബ്ജി രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് ബംഗളൂരു കേന്ദ്രമായുള്ള എൻകോർ ഗെയിംസ് കമ്പനി ഫൗജി ഗെയിം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. പബ്ജി രാജ്യത്ത് നിരോധിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് എൻകോർ ഗെയിംസ് കോ ഫൗണ്ടർ വിശാൽ ഗൊണ്ടാൽ ഫൗജി പ്രഖ്യാപിച്ചത്. മാസങ്ങൾക്കുള്ളിൽ ഗെയിം പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം.

Read Also : ഫൗജി പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

20 കോടിയിലധികം ആളുകൾ ഗെയിം ഡൗൺലോഡ് ചെയ്യുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഗെയിമിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം തുക ഭാരത് കെ വീർ ട്രസ്റ്റിലേക്കായിരിക്കും എന്ന് അറിയിച്ചിരുന്നു. ഗെയിമിന്റെ ആദ്യ ലെവൽ ഗാൽവാൻ താഴ്‌വരയിലെ ഇന്ത്യ – ചൈന ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നായിരുന്നു സൂചന. ഫിയർലെസ് ആൻഡ് യുണൈറ്റഡ് ഗാർഡ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് ഫൗജി.

Story Highlights – FAU-G Game is Available Now in google playstore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top