ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള അന്തര്‍ധാരയുടെ അവസാന ദൃഷ്ടാന്തം: സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടതില്‍ എം എം ഹസന്‍

mm. hassan

ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള അന്തര്‍ധാരയുടെ അവസാനത്തെ ദൃഷ്ടാന്തമാണ് സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടതിന് പിന്നിലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍.
ഉമ്മന്‍ ചാണ്ടിയെ ജയിലില്‍ അടയ്ക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെ ജയിലില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസ് സിബിഐക്ക് വിട്ട് സ്വര്‍ണക്കടത്ത് കേസിന്റെ പ്രഭ കെടുത്താനാണ് ശ്രമമെന്നും എം എം ഹസന്‍ ചൂണ്ടിക്കാട്ടി. ഭാരവാഹികളുടെ എണ്ണം കൂടിയെങ്കിലും കോണ്‍ഗ്രസില്‍ താഴെ തട്ടില്‍ പ്രവര്‍ത്തനം ഉണ്ടാകാതിരുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നും ‘എന്റെ ബൂത്ത് എന്റെ അഭിമാനം’ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് എം എം ഹസന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Story Highlights – m m hassan, cpim, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top