ഹൈദരാബാദിൽ പിടിയിലായ സീരിയൽ കില്ലർ കൃത്യം തുടങ്ങിയത് ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതിനാൽ

ഹൈദരാബാദിൽ 18 സ്ത്രീകളെ കൊലപ്പെടുത്തിയതിനു പിടിയിലായ സീരിയൽ കില്ലർ കൃത്യം തുടങ്ങിയത് ഭാര്യ ഉപേക്ഷിച്ചതിനാൽ. ഹൈദരാബാദ് പൊലീസാണ് വിവരം അറിയിച്ചത്. 21ആം വയസ്സിൽ വിവാഹിതനായ ഇയാളുടെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതോടെ സ്ത്രീകളോട് ഇയാൾക്ക് പകയുണ്ടായി. തുടർന്നാണ് ഇയാൾ സ്ത്രീകളെ കൊലപ്പെടുത്താൻ ആരംഭിച്ചത്.
45കാരനായ എം രാമുലു എന്ന ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി ടാസ്ക് ഫോഴും രാചകൊണ്ട പൊലീസും ചേർന്നാണ് ഇയാളെ കുടുക്കിയത്. നേരത്തെ, 16 കൊലപാതകം സഹിതം 21 കേസുകൾക്ക് ഇയാൾ അറസ്റ്റിലായിരുന്നു. 4 കേസുകൾ ഒഴികെ മറ്റെല്ലാ കേസുകളിൽ നിന്നും ഇയാളെ കോടതി വെറുതെവിട്ടു. രണ്ട് കേസുകൾക്ക് ജീവപര്യന്തം തടവ് ലഭിച്ചപ്പോൾ മറ്റ് രണ്ട് കേസുകൾ ഇപ്പോഴും കോടതിയുടെ പരിഗണയിലാണ്. വാദം നടക്കവെ ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.
2003ലാണ് ഇയാൾ കൊലപാതകങ്ങൾ നടത്താൻ ആരംഭിക്കുന്നത്. ലൈംഗിക ബന്ധത്തിന് പണം നൽകാമെന്ന് വാഗ്ധാനം ചെയ്താണ് ഇയാൾ സ്ത്രീകളെ കുടുക്കിയിരുന്നത്. മദ്യം കഴിച്ചതിനു ശേഷം ഇവരെ കൊന്ന് വിലപ്പെട്ട വസ്തുക്കളുമായി കടന്നുകളയുകയായിരുന്നു ഇയാളുടെ രീതി.
5കഴിഞ്ഞ ഡിസംബറിൽ 50ഉം 35ഉം വയസ്സുള്ള രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായത്. ഇരുവരെയും പണവും മദ്യവും നൽകാമെന്നു പറഞ്ഞ് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
Read Also : പതിനാറ് സ്ത്രീകളെ മൃഗീയമായി കൊന്ന സൈക്കോ കില്ലർ അറസ്റ്റിൽ
21ആം വയസ്സിൽ വിവാഹിതനായ ഇയാളുടെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതോടെ സ്ത്രീകളോട് ഇയാൾക്ക് പക ഉണ്ടായി. 2003ലാണ് ഇയാൾ കൊലപാതകങ്ങൾ നടത്താൻ ആരംഭിക്കുന്നത്. ലൈംഗിക ബന്ധത്തിന് പണം നൽകാമെന്ന് വാഗ്ധാനം ചെയ്താണ് ഇയാൾ സ്ത്രീകളെ കുടുക്കിയിരുന്നത്. മദ്യം കഴിച്ചതിനു ശേഷം ഇവരെ കൊന്ന് വിലപ്പെട്ട വസ്തുക്കളുമായി കടന്നുകളയുകയായിരുന്നു ഇയാളുടെ രീതി.
കഴിഞ്ഞ ഡിസംബറിൽ 50ഉം 35ഉം വയസ്സുള്ള രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായത്. ഇരുവരെയും പണവും മദ്യവും നൽകാമെന്നു പറഞ്ഞ് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
Story Highlights – Hyderabad Serial Killer Murdered 18 Women Since Wife Left Him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here