കോഴിക്കോട്ട് എത്തുന്ന രാഹുല്‍ ഗാന്ധി ഇന്ന് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോഴിക്കോട്ട് എത്തുന്ന രാഹുല്‍ ഗാന്ധി ഇന്ന് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നീങ്ങണമെന്ന കാര്യം രാഹുല്‍ നേതാക്കളുമായി പങ്കുവയ്ക്കും. എല്ലാ ജില്ലകളിലും രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തണമെന്നും പ്രിയങ്ക ഗാന്ധി കേരളത്തില്‍ എത്തണമെന്ന ആവശ്യവും ഘടകകക്ഷികള്‍ ഉന്നയിക്കും.

രാഹുലിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച മാറ്റിയെങ്കിലും അനൗപചാരിക ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം. സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന ഘടകകക്ഷികളുടെ ആവശ്യം പരിഗണിച്ച് ആദ്യഘട്ട ചര്‍ച്ചകള്‍ രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന.

Story Highlights – Rahul Gandhi will meet UDF leaders today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top