ഡോളർ കടത്ത് കേസ്; സ്വപ്നയ്ക്കും സരിത്തിനും ജാമ്യം

ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിനും സരിത്തിനും ജാമ്യം. സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. ഇരുവർക്കും കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.

അതേസമയം, ഡോളര്‍ കള്ളക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഫെബ്രുവരി ഒന്‍പതാം തീയതി വരെ റിമാന്‍ഡ് ചെയ്തു. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ഫെബ്രുവരി ഒന്നാം തീയതി പരിഗണിക്കും.

Story Highlights – Swapna, Sarith, Dollar smuggling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top