എല്ലാ കര്‍ഷകരും കുടുംബത്തിലെ ഒരംഗത്തെ ഡല്‍ഹി അതിര്‍ത്തിയിലേക്ക് അയക്കണം; യോഗേന്ദ്ര യാദവ്

yogendra yadav

ഇന്ത്യയിലെ എല്ലാ ഭാഗത്തുള്ള കര്‍ഷകരും തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ കര്‍ഷക സമരത്തിന് അയക്കണമെന്ന് സ്വരാജ് ഇന്ത്യ തലവന്‍ യോഗേന്ദ്ര യാദവിന്റെ ആഹ്വാനം. ഉത്തര്‍ പ്രദേശിലെ ഗസിയാബാദില്‍ വച്ചാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളുടെ മേലുള്ള സമരം തീര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അപമാനിതരായി ഒരു കര്‍ഷകരും തിരിച്ചുപോകുമെന്ന് മോദിയോ യോഗിയോ വിചാരിക്കേണ്ടെന്നും യോഗേന്ദ്ര യാദവ്. കര്‍ഷക നേതാക്കള്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിട്ടുണ്ട്. പൊലീസ് നേതാക്കള്‍ക്ക് എതിരെ യുഎപിഎ ചുമത്തുമെന്നും അദ്ദേഹം ആരോപിച്ചു.

Read Also : ജെഎൻയുവിൽ യോഗേന്ദ്ര യാദവിന് മർദനമേറ്റു

തങ്ങള്‍ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കേണ്ട കാര്യം ഇല്ലെന്നും ഇവിടെ തന്നെ നില്‍പ്പുണ്ടെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. രാകേഷ് ടികായത്ത് രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ലെന്നും തങ്ങള്‍ ഇവിടെ നിന്ന് പോരാടുമെന്നും യോഗേന്ദ്ര യാദവ്.

ഇന്ന് നേരത്തെ ഡല്‍ഹിയില്‍ പ്രക്ഷോഭകര്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. നാട്ടുകാരും കര്‍ഷകരും പരസ്പരം കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശി. സമരക്കാരുടെ ടെന്റുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നാട്ടുകാര്‍ റോഡുകള്‍ തുറന്നുനല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തി. കര്‍ഷകര്‍ ദേശീയ പതാകയെ അപമാനിച്ചെന്നായിരുന്നു ആക്ഷേപം.

Story Highlights – yogendra yadav, farmers protest, farm bill

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top