ആൻ അ​ഗസ്റ്റിനും ജോമോൻ. ടി. ജോണും വിവാഹമോചിതരാകുന്നു

നടി ആൻ അ​ഗസ്റ്റിനും ഛായാ​ഗ്രാഹകൻ ജോമോൻ. ടി. ജോണും വിവാഹമോചിതരാകുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കാത്തതിനാൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ഏറെ നാളായി ഇരുവരും വേർപിരിഞ്ഞു കഴിയുകയായിരുന്നു.

വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി ജോമോൻ ചേർത്തല കുടുംബ കോടതിയിൽ സമർപ്പിച്ചിരുന്നു. ഹർജി പരി​ഗണിച്ച കോടതി ഫെബ്രുവരി ഒൻപതിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആൻ അ​ഗസ്റ്റിന് നോട്ടിസ് അയച്ചു.

2014ലായിരുന്നു ആൻ അ​ഗസ്റ്റിനും ജോമോനും വിവാഹിതരാകുന്നത്. തുടർന്ന് അഭിനയ രം​ഗത്തുനിന്ന് വിട്ടു നിൽക്കുകയായിരുന്നു ആൻ. വിവാഹ ശേഷം രണ്ട് സിനിമകളിൽ മാത്രമാണ് ആൻ അഭിനയിച്ചത്. ചാപ്പാകുരിശ് എന്ന സിനിമയിലൂടെ ചലച്ചിത്ര രം​ഗത്തേയ്ക്ക് എത്തിയ ജോമോൻ ഇന്ന് ഇന്ത്യയിലെ തന്നെ പ്രധാന ഛായാ​ഗ്രാഹകൻമാരിൽ ഒരാളാണ്.

Story Highlights – ann augustin, jomon t john

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top