കൊവിഡ്; സ്വകാര്യ സ്‌കൂളുകളോട് 30 ശതമാനം ഫീസ് കുറക്കാന്‍ ആവശ്യപ്പെട്ട് കര്‍ണാടക

school students beaten by school trustee

2020-21 അക്കാദമിക് വര്‍ഷത്തെ ഫീസില്‍ 30 ശതമാനം കുറക്കാന്‍ സ്വകാര്യ സ്‌കൂളുകളോട് നിര്‍ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍. കൊവിഡ്-19 നെ തുടര്‍ന്നാണ് നിര്‍ദേശം. ട്യൂഷന്‍ ഫീസ് അല്ലാതെ മറ്റൊരു ഫീസും കുട്ടികളില്‍ നിന്ന് ഈടാക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

രക്ഷിതാക്കള്‍ നേരത്തെ തന്നെ മുഴുവന്‍ ഫീസും അടച്ചിട്ടുണ്ടെങ്കില്‍ അത് അടുത്ത വര്‍ഷത്തേക്ക് കൂടി ക്രമീകരിക്കണമെന്നും സര്‍ക്കാര്‍.

Read Also : നിവര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി കര്‍ണാടക തീരത്തേക്ക്

വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാറിന്റെ വീട്ടിന് മുന്നില്‍ സ്‌കൂള്‍ ഫീസ് സംബന്ധിച്ച് രക്ഷിതാക്കള്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രൈവറ്റ് സ്‌കൂള്‍ പാരന്റ്‌സ് ഓര്‍ഗനൈസേഷന്‍ മന്ത്രിയുടെ വസതിക്ക് മുന്നില്‍ തൂത്തുവാരിയാണ് സമരം ചെയ്തത്. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.

ഈ മാസം അഞ്ചിന് സ്‌കൂളുകളുടെ സംഘടന സ്‌കൂളുകളിലെ ഫീസ് കുറക്കുമെന്ന് അറിയിച്ചിരുന്നു. 25000ല്‍ അധികം രൂപ വാര്‍ഷിക ഫീസ് വരുന്ന സ്‌കൂളുകള്‍ 20-25 ശതമാനം ഫീസില്‍ ഇളവ് വരുത്തണമെന്നായിരുന്നു നിര്‍ദേശം. 15000-25000 രൂപയ്ക്ക് ഇടയില്‍ ഫീസ് ഈടാക്കുന്ന സ്‌കൂളുകള്‍ സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് ഫീസ് വാങ്ങരുതെന്നും നിര്‍ദേശിച്ചിരുന്നു. 15000ല്‍ താഴെ വാര്‍ഷിക ഫീസുള്ള വിദ്യാലയങ്ങള്‍ ഫീസില്‍ ഇളവ് പത്ത് ശതമാനം വരുത്തുമെന്നായിരുന്നു അറിയിപ്പ്.

Story Highlights – covid, school, karnataka

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top