മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് പാണക്കാട് എത്തും; ലീഗ് നേതൃത്വവുമായി ചർച്ച നടത്തും

Mullappally Ramachandran Panakkad today

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് പാണക്കാട് എത്തും. രാവിലെ ഒമ്പത് മണിയോടെയാണ് മുല്ലപ്പള്ളി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ എത്തുക. ഉമ്മൻചാണ്ടിടെയും രമേഷ് ചെന്നിത്തലയുടെയും സന്ദർശനത്തിന് പിന്നാലെയാണ് മുല്ലപ്പള്ളിയും പാണക്കാട് എത്തുന്നത്. യുഡിഎഫിലെ ഉഭയകക്ഷി ചർച്ചകൾ സജീവമായിരിക്കെ മുല്ലപ്പള്ളി നടത്തുന്ന സന്ദർശനം രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തുന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലീഗ് നേതൃത്വവുമായി കെപിസിസി അധ്യക്ഷൻ ചർച്ച നടത്തിയേക്കും. രാഷ്ട്രീയ കൊലപാതക ആരോപണം ഉയർന്ന കീഴാറ്റൂരും മുല്ലപ്പള്ളി സന്ദർശനം നടത്തും.

Story Highlights – Mullappally Ramachandran to reach Panakkad today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top