കാർഷിക നിയമങ്ങൾക്കെതിരെ അണ്ണാ ഹസാരെ പ്രഖ്യാപിച്ച നിരാഹാര സമരം പിൻവലിച്ചു

കാർഷിക നിയമങ്ങൾക്കെതിരെ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ പ്രഖ്യാപിച്ച നിരാഹാര സമരം പിൻവലിച്ചു. നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നാണ് അണ്ണാ ഹസാരെ അറിയിച്ചത്. ബി.ജെ.പി നേതാക്കളുടെ ഇടപെടലിനെത്തുടർന്നാണ്​ പിന്മാ​റ്റമെന്ന്​ ആരോപണമുയരുന്നുണ്ട്.

കർഷകർക്ക്​ വേണ്ടിയുള്ള തന്‍റെ നിർദേശങ്ങൾ കേന്ദ്രം തള്ളിയതിനെ തുടർന്നാണ്​ നിരാഹാര സമരത്തിനിറങ്ങുന്നതെന്ന്​ ഹസാരെ ഇന്ന്​ രാവിലെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുകയാണെന്നും കർഷകരുടെ വിഷയത്തിൽ സർക്കാർ ശരിയായ തീരുമാനമെടുക്കുന്നില്ലെന്നും ഹസാരെ പറഞ്ഞിരുന്നു.

Story Highlights – Social Activist Anna Hazare Cancels Fast

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top