ഇസ്രായേല്‍ എംബസി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് അല്‍ ഹിന്ദ്

blast near delhi Israel embassy

ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരവാദ സംഘടനയായ ജെയ്ഷ് അല്‍ ഹിന്ദ്. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്.

എംബസിക്ക് മുന്നില്‍ സ്‌ഫോടനം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം അന്വേഷണ എജന്‍സികള്‍ ഊര്‍ജിതമാക്കി. പ്രതികളുടെ രേഖാചിത്രം ഉടന്‍ പുറത്തുവിടും. അംബാസിഡര്‍ക്ക് സ്‌ഫോടനം നടത്തിയവര്‍ എഴുതിയ കത്തും എംബസിക്ക് പുറത്ത് നിന്ന് ശാസ്ത്രീയ പരിശോധന സംഘം കണ്ടെടുത്തു. ഇന്ത്യയെ അന്വേഷണത്തില്‍ സഹായിക്കാന്‍ മോസാദിന്റെ പ്രതിനിധികള്‍ ഉടന്‍ രാജ്യത്ത് എത്തും.

രണ്ട് പേരാണ് സ്‌ഫോടനത്തിന് പിന്നില്‍ എന്ന് വ്യക്തമാകുന്ന സിസി ടിവി ദ്യശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇറാന്‍ വിഷയത്തിലെ ഇസ്രായല്‍ നിലപാടിനോടുള്ള എതിര്‍പ്പാണ് സ്‌ഫോടനത്തിന് കാരണമെന്ന് കത്തില്‍ പറയുന്നു. അക്രമികള്‍ എത്തിയത് കാറിലാണ്. കാര്‍ ഡ്രൈവറുടെ സഹായത്തോടെ ഇവരുടെ രേഖാ ചിത്രം തയാറാക്കാന്‍ പൊലിസ് നടപടികള്‍ തുടങ്ങി. നടന്നത് സ്‌ഫോടനം ആണെന്ന് ആദ്യം തന്നെ ബോധ്യപ്പെടും വിധമായിരുന്നു സാഹചര്യങ്ങള്‍ എന്ന് സ്ഥലത്ത് എത്തിയ അഗ്നിശമന സേനാംഗം പറഞ്ഞു.

ഇപ്പോള്‍ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഉള്ളത്. രാവിലെ ഡല്‍ഹി പൊലീസിന്റെയും എന്‍ഐഎയുടെയും പ്രതിനിധികള്‍ ഇവിടെ വിവര ശേഖരണം നടത്തി. ഐഇടിയുടെ അവശിഷ്ടങ്ങള്‍ അടക്കമുള്ളവയാണ് ശാസ്ത്രീയ അന്വേഷണത്തിനായി ശേഖരിച്ചത്.

Story Highlights – embassy attack, delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top