Advertisement

ജനതാദള്‍ എസുമായുള്ള ലയനം നടക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി എല്‍ജെഡി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍

January 30, 2021
Google News 1 minute Read

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിട്ടും ജനതാദള്‍ എസുമായുള്ള ലയനം നടക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി എല്‍ജെഡി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി. എംപി സ്ഥാനം നഷ്ടപ്പെടുമെന്ന് എം.വി.ശ്രേയാംസ് കുമാറിനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നതുകൊണ്ടാണോ ലയനം വൈകുന്നതെന്ന് സംശയിക്കുന്നതായി അദ്ദേഹം തുറന്നടിച്ചു. നേമം സീറ്റില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ മാത്രമേ ജയസാധ്യതയുള്ളൂവെന്നും ചാരുപാറ രവി ട്വന്റിഫോറിനോട് പറഞ്ഞു.

എല്‍ജെഡി-ജനതാദള്‍ എസ് ലയനം യാഥാര്‍ത്ഥ്യമാക്കാന്‍ എം.വി.ശ്രേയാംസ്‌കുമാര്‍ മുന്‍കൈ എടുക്കണമെന്ന നിലപാടിലാണ് എല്‍ജെഡി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാനും 2011ല്‍ നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ചാരുപാറ രവി. തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കെ അനിശ്ചിതത്വമുണ്ടായാല്‍ പ്രവര്‍ത്തകരെ ബാധിക്കും. എം.വി.ശ്രേയാംസ് കുമാറിനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നതും ലയനം വൈകാന്‍ കാരണമാകുന്നതായി അദ്ദേഹം ആരോപിച്ചു.

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ സംസ്ഥാനത്ത് ഒരുപാട് ദുര്‍ബലരായി. ഒരുമിച്ചു നിന്നാല്‍കിട്ടുന്ന സീറ്റ് ഭിന്നിച്ചുനിന്നാല്‍ കിട്ടില്ല. യുഡിഎഫിലിരിക്കെ തങ്ങള്‍ മത്സരിച്ചിരുന്ന നേമം സീറ്റിനായി അവകാശവാദം ഉന്നയിക്കില്ല. അവിടെ ബിജെപിയെ നേരിടാന്‍ സിപിഐഎം സ്ഥാര്‍ത്ഥിക്കേ സാധിക്കൂ. എല്‍ജെഡിയുടെ സ്ഥാനം ഇടതുമുന്നണിയില്‍ ഐഎന്‍എല്ലിനു താഴെയാകുന്നത് സങ്കടകരമാണെന്നും ലയനത്തിനായുള്ള സമ്മര്‍ദം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – LJD Parliamentary Board Chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here