ഗാംഗുലി ഇന്ന് ആശുപത്രി വിടും

Ganguly discharged hospital today

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിടും. ആരോഗ്യനില തൃപ്തികരമായതോടെയാണ് താരം വീട്ടിലേക്ക് മടങ്ങുക. ജനുവരി 27നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ സൗരവ് ​ഗാം​ഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഗാംഗുലിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അതിനു ശേഷം അദ്ദേഹം നന്നായി ഉറങ്ങിയെന്നും മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ രാത്രി അദ്ദേഹം നന്നായി ഉറങ്ങി. വേറെ ബുദ്ധിമുട്ടുകളൊന്നും ഇല്ല എന്നും ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്ന് ഗാംഗുലിയെ സ്വകാര്യ മുറിയിലേക്ക് മാറ്റിയിരുന്നു.

Read Also : ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

ഈ മാസം തന്നെ ഇത് രണ്ടാം തവണയാണ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി 2നായിരുന്നു ആദ്യത്തെ തവണ അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കൊൽക്കത്തിയിലെ ഗുഡ് ലാന്റ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് അന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിട്ടിരുന്നു.

Story Highlights – Ganguly will be discharged from hospital today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top