ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് എടികെ മോഹൻ ബ​ഗാൻ; ജയം 3-2 ​ഗോളുകൾക്ക്

isl mohun bagan won against blasters

ബ്ലാസ്റ്റേഴ്സിന്റെ തോൽവിയറിയാത്ത കുതിപ്പ് തടഞ്ഞ് എടികെ മോഹൻ ബ​ഗാൻ. ഇന്ന് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് എടികെ മോഹൻ ബ​ഗാൻ തോൽപ്പിച്ചത്.

മത്സരത്തിൽ ആദ്യ ​ഗോൾ നേടിയത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു. ഗാരി ഹൂപ്പറാണ് ആദ്യ ​ഗോൾ നേടിയത്. ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ​ഗോളെന്നാണ് ​ഗാരി ഹൂപ്പറിന്റെ ​ഗോളിനെ കമന്റേറ്റർ വിശേഷിപ്പിച്ചത്. 14-ാം മിനിറ്റിലാണ് ​ഗോൾ പിറന്നത്. 51 -ാം മിനിറ്റിൽ കോസ്റ്റാ നമോയിനേസുവും ബ്ലാസ്റ്റേഴ്സിന് വേണ്ടി ​ഗോൾ നേടി.

പിന്നീട് മാർസലീഞ്ഞോ 59-ാം മിനിറ്റൽ എടികെ മോഹൻ ബ​ഗാനായി കളിയിലെ ആദ്യ ​ഗോൾ നേടി. ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് ഒഡീഷ എഫ്സിയിൽ നിന്ന് എടികെ മോഹൻ ബ​ഗാനിലേക്ക് മാർസലീഞ്ഞോ എത്തുന്നത്. 65-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റോയ് കൃഷ്ണ രണ്ടാം ​ഗോൾ നേടി ബ്ലാസ്റ്റേഴ്സുമായി സമനിലയിലായി. പിന്നീട് 87-ാം മിനിറ്റിൽ വീണ്ടും റോയ് കൃഷ്ണ ​ഗോൾ നേടിയതോടെ എടികെ മോഹൻ ബ​ഗാൻ ബ്ലാസ്റ്റേഴ്സിനെ മറികടന്നു.

Story Highlights – isl mohun bagan won against blasters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top