സിപിഐഎം വ​ർ​ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ലീ​ഗിനെതിരെ നടക്കുന്നത് കള്ളപ്രചാരണമെന്ന് രമേശ് ചെന്നിത്തല

സിപിഐഎം വർ​ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്ലിം ലീ​ഗിനെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും മുസ്ലിങ്ങളെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാ​ഗമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ട്വന്റിഫോറിനോടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നത് ലീ​ഗാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ എഴുതിയതോടെയാണ് കള്ളപ്രചാരണം കേരളത്തിൽ ആഞ്ഞടിക്കാൻ തുടങ്ങിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മുസ്ലിം ലീ​ഗ് അനാവശ്യമായി എന്ത് നേടിയെന്നാണ് പറയുന്നത്?കള്ള പ്രചാരണങ്ങളിലൂടെ സാമുദായിക ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അൻപത് ശതമാനം ചർച്ചകൾ പിന്നിട്ടു. ഘടകകക്ഷികളുമായി സൗഹൃദപരമായ ചർച്ചയാണ് മുന്നോട്ടുപോകുന്നത്. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും സ്ഥാനാർത്ഥി നിർണയത്തിന്റെ കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Story Highlights – Ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top