വാമിക; മകള്‍ക്ക് പേരിട്ട് അനുഷ്‌കയും കോലിയും

virat kohli anushka sharma

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയ്ക്കും പിറന്ന കുഞ്ഞിന് പേരിട്ടു. വാമിക എന്നാണ് പെണ്‍കുഞ്ഞിനിട്ടിരിക്കുന്ന പേര്. കുഞ്ഞിന്‍റെ പേര് വ്യക്തമാക്കിയതിന്റെ കൂടെ കുഞ്ഞിനൊപ്പം ഇരുവരും നില്‍ക്കുന്ന ഫോട്ടോയും പുറത്തുവിട്ടു.

‘ഞങ്ങള്‍ സ്‌നേഹത്തില്‍ ആണ് ജീവിച്ചത്, സാന്നിധ്യവും രീതിയും ഞങ്ങള്‍ ജീവിതത്തില്‍ ഉള്‍പ്പെടുത്തി. കുരുന്ന് ‘വാമിക’ അതിനെ മറ്റൊരു തലത്തിലെത്തിച്ചു. കണ്ണീര്‍, പുഞ്ചിരി, സങ്കടം, സന്തോഷം- മിനിറ്റുകള്‍ക്കകം അനുഭവിക്കുന്ന വികാരങ്ങള്‍ അനവധിയാണ്. ഉറക്കം പിടിതരാറില്ലെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. എല്ലാവരുടെയും ആശംസക്കും പ്രാര്‍ത്ഥനയ്ക്കും ഊര്‍ജത്തിനും നന്ദി’ അനുഷ്‌ക ചിത്രത്തോടൊപ്പം കുറിച്ചു.

ഇരുവര്‍ക്കും കുഞ്ഞ് പിറന്നത് ജനുവരി 11നാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് അനുഷ്‌ക ഗര്‍ഭിണിയാണെന്ന വാര്‍ത്ത ലോകമറിഞ്ഞത്. പിന്നീടുള്ള ദിവസങ്ങളില്‍ മത്സരങ്ങള്‍ക്ക് പോലും വിരാട് അനുഷ്‌കയെ ഒപ്പം കൂട്ടിയിരുന്നു. ഇരുവരുമൊത്തുള്ള നിമിഷങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടി.

Story Highlights – viral kohli, anushka sharma

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top