കൊച്ചി മെട്രോയിൽ ജനകീയ യാത്ര; ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരായി

കൊച്ചി മെട്രോയിൽ ജനകീയ യാത്ര നടത്തിയ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എറണാകുളം എസിജെഎം കോടതിയിൽ ഹാജരായി. മെട്രോയിൽ അനധികൃതമായി യത്ര നടത്തിയ കേസിൽ മൊഴി നൽകാനാണ് ഉമ്മൻ ചാണ്ടി ഹാജരായത്.
2017ലായിരുന്നു ആലുവ മുതൽ പാലാരിവട്ടം വരെ കോൺഗ്രസ് നേതൃത്വത്തിൽ മെട്രോ അതിക്രമിച്ച് കയറി യാത്ര നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കെഎംആർഎൽ നൽകിയ പരാതിയിലാണ് ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Story Highlights – oommen chand appeared in court
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News