ഈ ബജറ്റ് നിലകൊള്ളുന്നത് ആറ് തൂണുകളിൽ : നിർമലാ സീതാരാമൻ

കേന്ദ്ര ബജറ്റ് 2021-22 പ്രധാനമായും ഊന്നൽ നൽകുന്നത് ആറ് മേഖലകൾക്കാണ്. ആരോഗ്യം, സാമ്പത്തികം-അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മാനവവിഭവശേഷിക്ക് പുത്തനുണർവ്, മിനിമം ഗവൺമെന്റ്-മാക്സിമം ഗവർണൻസ് എന്നിവയാണ് അത്.
ആരോഗ്യ രംഗത്തിന് മാത്രം 64,180 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡ് വാക്സിനായി 35,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ ഇനിയും ചെലവഴിക്കുമെന്ന് നിർമലാ സീതാരാമൻ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി റോഡ് വികസനത്തിനും വലിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തെ പദ്ധതിയിൽ പരിഗണിച്ചിട്ടുണ്ട്. റോഡ് വികസനത്തിനായി കൂടുതൽ സാമ്പത്തിക ഇടനാഴികൾ, ബംഗാളിലെ റോഡ് വികസനത്തിനായി 95,000 കോടി, 11,000 ദേശിയ പാതകളുടെ പണി ഈ വർഷം പൂർത്തിയാക്കും, കേരളത്തിന് 65,000 കോടി മുതൽ മുടക്കിൽ1,100 കിമി ദേശിയ പാത എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങൾ.
Story Highlights – union budget 2021 rests on six pillars
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here