വിമല ചേച്ചിയുടെ സുന്ദരൻ

രതി വി.കെ

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സുഖമുള്ള ഒരു കാഴ്ചയുണ്ട്. ഒരമ്മയും ആ അമ്മയ്ക്ക് പിന്നാലെ അനുസരണയോടെ നടക്കുന്ന നായ്ക്കുട്ടിയും. ഇക്കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം കാറിലെത്തിയവർ‌ ഉപേക്ഷിച്ചു പോയതാണ് നായയെ. തൃശൂർ സ്വദേശി വിമലയുടെ കൈയിൽ കിട്ടിയപ്പോൾ അവൻ സുന്ദരനായി. ഇവരുടെ സ്നേഹബന്ധം ഹൃദ്യമാണ്.

മുപ്പത് വർഷമായി സൗത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ വിമലയുണ്ട്. കരിക്ക് കച്ചവടത്തിൽ‌ തുടങ്ങി ഇപ്പോൾ തട്ടുകടയിൽ‌ എത്തിനിൽ‌ക്കുന്നു വിമലയുടെ ഉപജീവന മാർ​ഗം. തട്ടുകട തുടങ്ങിയിട്ട് അധികമായില്ല. കഴിഞ്ഞ മെയിലാണ് ഇന്നോവ കാറിൽ എത്തിയവർ‌ സുന്ദരനെ ഉപേക്ഷിച്ച് പോകുന്നത്. തന്റെ കൈയിൽ കിട്ടുമ്പോൾ ക്ഷീണിച്ച അവസ്ഥയിലായിരുന്നു നായയെന്ന് വിമല പറയുന്നു. പാലും മുട്ടയും ബ്രഡ്ഡുമൊക്കെ നൽകി. എന്ത് വിളിക്കണമെന്ന് അറിയാത്തതുകൊണ്ട് സുന്ദരൻ എന്ന് പേരിട്ട് വിളിച്ചു. അതിന് ശേഷം വിമലയ്ക്ക് മാത്രമല്ല, അവിടെ കച്ചവടം നടത്തുന്നവർ‌ക്കും അവൻ സുന്ദരനായി.

വിഡിയോ

Story Highlights – Vimala, Sundharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top