പൗരത്വ നിയമ ഭേദഗതി; കേന്ദ്രത്തിന് സമയം നീട്ടി നല്‍കി

india china issue parliament

പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ രൂപപ്പെടുത്താനും നടപ്പിലാക്കാനും കേന്ദ്രത്തിന് സമയം നീട്ടി നല്‍കി. ഏപ്രില്‍ ഒന്‍പത് , ജൂലൈ ഒന്‍പത് എന്നിങ്ങനെയാണ് സമയം നീട്ടിയത്. ലോകസഭയിലെയും രാജ്യസഭയിലെയും സബോര്‍ഡനേറ്റ് നിയമ നിര്‍മാണ സമിതിയുടെതാണ് തീരുമാനം.

പൗരത്വ നിയമ ഭേദഗതി 2019 പ്രകാരം ചട്ടങ്ങള്‍ തയാറാക്കുകയാണെന്നും വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യത്തില്‍ അറിയിപ്പ് നല്‍കിയത്. ചട്ടങ്ങള്‍ തയാറാക്കാന്‍ ലോകസഭയും രാജ്യസഭയും സമയം നീട്ടി നല്‍കിയെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

Read Also : പൗരത്വ നിയമ ഭേദഗതി; രാജസ്ഥാൻ സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു

രണ്ട് വര്‍ഷം മുന്‍പാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നിയമം പാസാക്കിയത്. എന്നാല്‍ നിയമം പാസാക്കിയ ശേഷം ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നും മറ്റ് സാമൂഹിക പക്ഷങ്ങളില്‍ നിന്നും വലിയ എതിര്‍പ്പ് നേരിട്ടു. പ്രക്ഷോഭങ്ങളും ഇതേ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ രാഷ്ട്രപതി നിയമത്തിന് അംഗീകാരം നല്‍കി. 2019 ഡിസംബര്‍ 12നായിരുന്നു അത്.

Story Highlights – citizenship amendment bill, home ministry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top