സഹായിക്കാൻ ആരും എത്തിയില്ല; അജ്ഞാതന്റെ മൃതദേഹം ചുമന്ന് പൊലീസ് ഉദ്യോ​ഗസ്ഥ

Refused Help Andhra Woman Cop Carries Body For Last Rites Wins Internet

അജ്ഞാതനായ വ്യക്തിയുടെ മൃതദേഹം സംസ്കരിക്കാൻ പ്രദേശവാസികൾ സഹകരിക്കാത്തതിനെ തുടർന്ന് മൃതദേഹം ചുമന്ന് പൊലീസ് ഉദ്യോ​ഗസ്ഥ. ആന്ധ്ര പ്രദേശിലാണ് സംഭവം.

കെ.സിരിഷ എന്ന പൊലീസ് ഉദ്യോ​ഗസ്ഥ രണ്ട് കിലോമീറ്റർ ദൂരം അജ്ഞാത വ്യക്തിയുടെ മൃതദേഹം ചുമന്ന് നടന്നത്.

ശ്രീകാകുലം ജില്ലയിലെ പലാസ എന്ന തീരദേശ മേഖലയിൽ നിന്നുള്ള ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ തരം​ഗമായിരിക്കുകയാണ്. കസിബു​ഗ്​ഗ എസ്ഐ ആണ് സിരിഷ.

സിരിഷയുടെ നടപടിയെ അഭിനന്ദിച്ച് ആന്ധ്രാ പ്രദേശ് പൊലീസ് രം​ഗത്തെത്തിയിട്ടുണ്ട്. സിരിഷ മൃതദേഹം ചുമക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചു. ഡിജിപി ​ഗൗതം സവാം​ഗ് നടപടിയെ അഭിനന്ദിച്ചതായും ട്വീറ്റിൽ പറയുന്നു.

Story Highlights – Refused Help Andhra Woman Cop Carries Body For Last Rites Wins Internet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top