ശമ്പള പരിഷ്കരണ റിപ്പോർട്ടിന് അംഗീകാരം; പുതുക്കിയ ശമ്പളം ഏപ്രിൽ 1 മുതൽ

cabinet approves salary revision report

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ പത്ത് ശതമാനം വർധനയ്ക്ക് ശുപാർശ ചെയ്ത് ശമ്പള കമ്മീഷൻ റിപ്പോർട്ടിന് അം​ഗീകാരം. പുതുക്കിയ ശമ്പളം ഏപ്രിൽ 1 മുതൽ ലഭിക്കും.

ഇതോടെ സർക്കാർ ജീവനക്കാരുടെ കുറഞ്ഞ് ശമ്പളം 23,000 ആയി. 1,66,800 രൂപയാണ് കൂടിയ ശമ്പളം. പെൻഷൻ തുകയും കൂട്ടിയിട്ടുണ്ട്. കുറഞ്ഞ പെൻഷൻ 11,500 രൂപയാക്കി. കൂടി പെൻഷൻ 83,400 രൂപയാക്കി. 80 വയസ് കഴിഞ്ഞവർക്ക് പ്രതിമാസം 1000 രൂപ അധിക ബത്തയാക്കി.

ആരോഗ്യമേഖലയിൽ പ്രത്യേക സ്കെയിൽ ഏർപ്പെടുത്തും. തൊഴിലുറപ്പ് തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തി. ഇതിനായി ഓർഡിനൻസ് കൊണ്ടുവരും. ബില്ലിന് മന്ത്രിസഭയുടെ അം​ഗീകാരം ലഭിക്കും.
60 കഴിഞ്ഞ തൊഴിലാളികൾക്ക് പെൻഷൻ നൽകാനും തീരുമാനമായിട്ടുണ്ട്. ക്ഷേമനിധി അംഗം മരണമടഞ്ഞാൽ കുടുംബത്തിന് സഹായം ലഭിക്കാനും പദ്ധതി നടപ്പാക്കും.

Story Highlights – cabinet approves salary revision report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top