ആമസോൺ സിഇഒ സ്ഥാനത്തു നിന്ന് ജെഫ് ബെസോസ് ഈ വർഷം പടിയിറങ്ങും

Jeff Bezos CEO Amazon

ആമസോൺ സിഇഒ സ്ഥാനത്തു നിന്ന് കമ്പനി സ്ഥാപകൻ കൂടിയായ ജെഫ് ബെസോസ് ഈ വർഷം പടിയിറങ്ങും. തൊഴിലാളികൾക്കയച്ച കത്തിലാണ് ബെസോസ് ഇക്കാര്യം അറിയിച്ചത്. ഈ വർഷാവസാനത്തിലാവും ജെഫ് ബെസോസിൻ്റെ സ്ഥാനമൊഴിയൽ. നിലവിൽ ആമസോൺ വെബ് സർവീസ് തലവനായ ആൻഡി ജാസി പുതിയ സിഇഒ ആയി സ്ഥാനമേൽക്കും.

സിഇഒ സ്ഥാനം ഒഴിയുകയാണെങ്കിലും കമ്പനിയുടെ സുപ്രധാന കാര്യങ്ങളിൽ ഇടപെടുമെന്ന് ബെസോസ് അറിയിച്ചു. എന്നാൽ, ദൈനംദിന ശ്രദ്ധ മറ്റ് കച്ചവടങ്ങളിലായിരിക്കും. ബഹിരാകാശ പര്യവേഷണം, മാധ്യമരംഗം തുടങ്ങിയ കാര്യങ്ങളിലാവും ഇനി ശ്രദ്ധ. താൻ വിരമിക്കുകയല്ലെന്നും ബെസോസ് വിശദീകരിച്ചു.

57കാരനായ ബെസോസ് 1994ൽ തൻ്റെ ഗാരേജിൽ വച്ചാണ് ആമസോണിനു തുടക്കമിടുന്നത്. ഇതാണ് പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിൽ സംരംഭമായി വളർന്നത്. ഇതോടൊപ്പം, ഒടിടി, യുപിഐ, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയവകളും. വാഷിംഗ്‌ടൺ പോസ്റ്റ് ദിനപത്രം, ബ്ലൂ ഒറിജിൻ ബഹിരാകാശ പര്യവേഷന കേന്ദ്രം എന്നിവകളാണ് ബെസോസിൻ്റെ മറ്റ് കമ്പനികൾ.

Story Highlights – Jeff Bezos To Step Down As CEO Of Amazon This Year

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top