പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവയ്ക്കും

മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവയ്ക്കും. ഡല്‍ഹിയിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി ഉടന്‍ രാജി സമര്‍പ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവയ്ക്കുന്നത്. ഇന്നലെ പാണക്കാട് ചേര്‍ന്ന യോഗത്തിലും പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തിരുന്നു.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോടും രാജിയെക്കുറിച്ച് ഇന്ന് അറിയിക്കും. കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് രാജിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. കേരള രാഷ്ട്രീയത്തിലേക്ക് തിരികെ വരണമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതിനാലാണ് രാജി. പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റി ചേര്‍ന്ന് എടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – P.K. Kunhalikutty will resign from the Lok Sabha today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here