സംസ്ഥാന സ്‌കൂള്‍ കലാ-കായിക മേള റിപ്പോര്‍ട്ടിംഗ്; ട്വന്റിഫോറിന് രണ്ട് പുരസ്കാരം

സംസ്ഥാന സ്കൂൾ കലാ-കായിക മേളയില്‍ രണ്ട് പുരസ്കാരം കരസ്ഥമാക്കി ട്വന്റിഫോർ. മികച്ച റിപ്പോർട്ടറിനും, മികച്ച ക്യമറാമാനുമുള്ള പുരസ്കാരമാണ് ട്വന്റിഫോറിന് ലഭിച്ചത്.

സംസ്ഥാന കായിക മേളയില്‍ മികച്ച റിപ്പോര്‍ട്ടറിനുള്ള പുരസ്‌കാരം വയനാട് റിപ്പോര്‍ട്ടര്‍ നിഖില്‍ പ്രമേഷിന് ലഭിച്ചു. സംസ്ഥാന കലോത്സവത്തില്‍ മികച്ച ക്യാമറാമാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് ട്വന്റിഫോറിന്റെ തന്നെ ജയന്‍ കാര്‍ത്തികേയനാണ്.

പ്രതിസന്ധികൾ തരണം ചെയ്ത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പങ്കെടുക്കാനെത്തിയ തിരുവനന്തപുരം അഞ്ചുകുന്ന് സെന്റ് ജോസഫ് എച്ച്എസ്എസിലെ ഷാരോൺ സ്റ്റാലിന്റെ ജീവിതം തുറന്നുകാട്ടിയതിനാണ് നിഖിൽ പ്രമേഷിന് മികച്ച റിപ്പോർട്ടര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ ദൃശ്യങ്ങൾ പകർത്തിയതിനാണ് ക്യാമറാമാൻ ജയൻ കാർത്തികേയനെ തേടി പുരസ്കാരമെത്തിയത്. കാണികൾക്ക് മുന്നിൽ വേദിയിൽ കെട്ടിയാടുന്ന കഥകളിക്ക് അപ്പുറം വേദിക്ക് പിന്നിലെ കാഴ്ചകൾ പകർത്തിയ റിപ്പോർട്ട് കലോത്സവ റിപ്പോർട്ടിം​ഗിൽ വേറിട്ട് നിന്നു.

കായിക മേള പുരസ്കാരം ലഭിച്ച സ്റ്റോറി താഴെ,

Story Highlights – twenty four news, award

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top