ബിജെപിയുടെ രഥയാത്ര; ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബിജെപിയുടെ രഥയാത്ര ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകനായ രാംപ്രസാദ് സര്‍ക്കാര്‍ ആണ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിയത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സംസ്ഥാനത്തുടനീളം രഥയാത്രയ്ക്ക് അനുമതി തേടി തിങ്കളാഴ്ച ബിജെപി ബംഗാള്‍ ഘടകം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമബംഗാളില്‍ ബിജെപി നടത്തുന്ന രഥയാത്രയ്ക്ക് അനുമതി ലഭിക്കുന്നതിന് ജില്ലകളിലെ പ്രാദേശിക അധികാരികളെ സമീപിക്കാനാണ് തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. അനുമതികള്‍ക്കായി കൂടുതല്‍ സമയം എടുക്കുന്നതിന് പുറമെ ഏതെങ്കിലും പ്രദേശത്ത് ക്രമസമാധാന പ്രശ്നം ഉന്നയിച്ചാല്‍ യാത്രയുടെ റൂട്ട് അടക്കം പലതവണകളായി മാറ്റേണ്ടി വരികയും ചെയ്യും എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Story Highlights – BJP’s rath yatra; Kolkata High Court will today hear a petition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top