ജേക്കബ് തോമസ് ബിജെപിയിൽ
മുൻ ഡിജിപി ജേക്കബ് തോമസിന് ബിജെപിയിൽ അംഗത്വം ലഭിച്ചു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തിനിടെയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ജേക്കബ് തോമസിന് അംഗത്വം നൽകിയത്.
ബിജെപിയുടെ പൊതു സമ്മേളനവേദിയിൽ ശോഭ സുരേന്ദ്രനും എത്തിയിട്ടുണ്ട്. പാർട്ടിയുമായി ഇടഞ്ഞു നിന്ന ശോഭാ സുരേന്ദ്രൻ പത്ത് മാസത്തിന് ശേഷം ബിജെപി യോഗത്തിൽ എത്തുന്നത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ശോഭ മടങ്ങിയെത്തിയത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന ധാരണ പൊതുജനങ്ങൾക്കിടയിൽ ഇല്ലാതിരിക്കാൻ യോഗത്തിൽ പങ്കെടുക്കണമെന്നതായിരുന്നു നിർദ്ദേശം. ശോഭയുടെ ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പ് നൽകിയതായാണ് സൂചന. ശോഭ സുരേന്ദ്രനുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചോ എന്ന ചോദ്യത്തിന് ദേശീയ അധ്യക്ഷൻ ജെപി നദ്ദ പ്രതികരിച്ചില്ല.
Story Highlights – jacob thomas joined bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here