Advertisement

മുഖ്യമന്ത്രിക്കെതിരായ തന്റെ പ്രസ്താവനയിൽ തെറ്റില്ലെന്ന് ചെന്നിത്തല പറഞ്ഞിരുന്നു; ഇതിന് പിന്നാലെ വാക്ക് മാറ്റി : കെ.സുധാകരൻ

February 4, 2021
Google News 1 minute Read
k sudhakaran against ramesh chennithala

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ.
മുഖ്യമന്ത്രിക്കെതിരായ തന്റെ പ്രസ്താവനയിൽ തെറ്റില്ലെന്ന് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വാക്ക് മാറ്റി. ഇതിന് പിന്നിലെ താത്പര്യം ചെന്നിത്തല വ്യക്തമാക്കണം- കെ സുധാകരൻ പറഞ്ഞു.

ഷാനിമോൾ ഉസ്മാന് പിന്നിൽ ആരോ ഉണ്ടെന്ന് പറഞ്ഞ കെ സുധാകരൻ, മുഖ്യമന്ത്രിക്കെതിരായ വിമർശനം സഹിക്കാൻ ആകാത്തവർ ആണോ കോൺ​ഗ്രസിൽ ഉള്ളതെന്നും ചോദിച്ചു. താരിഖ് അൻവറിന് മലയാളം അറിയില്ല. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. താരിഖ് അൻവറിന് ഇത് സംബന്ധിച്ച് വിശദീകരണം നൽകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തന്നെ തടയാൻ നേരത്തെയും നീക്കങ്ങൾ നടന്നിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴും നടക്കുന്നത്. തനിക്കെതിരെ നീങ്ങുന്നത് ആരാണെന്ന് വ്യക്തമായി അറിയാം. താനല്ല വിവാദം ഉണ്ടാക്കിയത്. ഇത്തരത്തിൽ ഒരു വിവാദം വേണ്ടിയിരുന്നോ എന്ന് വിവാദം ഉണ്ടാക്കിയവർ ആലോചിക്കണം.
അവരോടാണ് വിശദീകരണം ചോദിക്കേണ്ടത്- സുധാകരൻ കൂട്ടിച്ചേർത്തു.

ചെന്നിത്തലയുടെ സാന്നിധ്യത്തിൽ തന്നെ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. അപ്പോൾ ചെന്നിത്തല ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന് ചെന്നിത്തല വ്യക്തമാക്കണമെന്നും സുധാകരൻ പറഞ്ഞു.

Story Highlights – k sudhakaran against ramesh chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here