Advertisement

സഭാ തര്‍ക്കത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു; പി സി ജോര്‍ജിന് എതിരെ ഓര്‍ത്തഡോക്‌സ് സഭ

February 4, 2021
Google News 1 minute Read

സഭാ തര്‍ക്കത്തില്‍ പി സി ജോര്‍ജ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ. നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ചു യാക്കോബായ വിഭാഗം നടത്തുന്ന സത്യാഗ്രഹത്തിനെ പിന്തുണച്ച് പി സി ജോര്‍ജ് എംഎല്‍.എ നടത്തിയ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ചുളളതാണെന്നും ഓര്‍ത്തഡോക്‌സ് സഭ കുറ്റപ്പെടുത്തി.

Read Also : യുഡിഎഫുമായി സഹകരിക്കാന്‍ പി സി ജോര്‍ജിന്റെ ജനപക്ഷം; നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ മത്സരിക്കും

ഇന്ത്യന്‍ ഭരണഘടനക്ക് കൂറും വിധേയത്വവും പ്രഖ്യാപിച്ചു കൊണ്ട് സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധി രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്തു കൊണ്ട് സംസാരിച്ചത് നിയമലംഘനമാണെന്നും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. പാത്രിയര്‍ക്കീസ് വിഭാഗം നേരിടുന്നത് അന്യായമായ വിധിയാണെന്ന് പ്രസ്താവിക്കാന്‍ പി സി ജോര്‍ജിനെ പ്രേരിപ്പിച്ചത് എന്താണെന്ന് മനസിലാകുന്നില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ.

യാക്കോബായ സഭയുടെ സത്യാഗ്രഹ സമരം തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. അതില്‍ പങ്കെടുത്തായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവന.

Story Highlights – p c george, orthodox church

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here