10 വയസ്സുള്ള പെൺകുട്ടിയുടെ മരണം; 13 വയസ്സിൽ താഴെയുള്ളവർക്ക് ടിക്ക്‌ടോക്ക് നിരോധിക്കാനൊരുങ്ങി ഇറ്റലി

13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്ക്‌ടോക്ക് നിരോധിക്കാനൊരുങ്ങി ഇറ്റലി. ടിക്ക്ടോക്കിലെ ഒരു ചലഞ്ച് ചെയ്ത് 10 വയസ്സുള്ള പെൺകുട്ടി മരണപ്പെട്ട സംഭവത്തെ തുടർന്നാണ് ആപ്പ് നിരോധനത്തിന് ടിക്ക്ടോക്ക് അധികൃതർ തയ്യാറെടുക്കുന്നത്. ആപ്പാണ് കുട്ടിയുടെ മരണത്തിനു കാരണമെന്ന് കോടതി നിരീക്ഷിച്ചു.
ഫെബ്രുവരി 9 മുതൽ 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആപ്പ് നിരോധിക്കുമെന്ന് ടിക്ക്‌ടോക്ക് അറിയിച്ചു. 13 വയസ്സെങ്കിലും പ്രായമുണ്ടെന്ന് തെളിയിക്കുന്നവർക്കേ ഇനി മുതൽ ആപ്പ് ഉപയോഗിക്കാൻ കഴിയൂ. 13 വയസ്സിൽ താഴെയുള്ള ആളുകൾക്ക് റിപ്പോർട്ട് ചെയ്യാൻ ഒരു പ്രത്യേക ബട്ടൺ ആപ്പിൽ ഉണ്ടാവും.
ലോക്ക്ഡൗണിൽ ഇറ്റലിയിൽ ഏറ്റവുമധികം പ്രശസ്തമായ ആപ്പാണ് ടിക്ക്ടോക്ക്.
Story Highlights – TikTok Agrees to Block Under-13 Users in Italy Following Death of 10-Year-Old Girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here